/kalakaumudi/media/media_files/2025/12/26/niji-2025-12-26-12-55-38.jpg)
തൃശൂർ: കടുത്ത തർക്കത്തിനൊടുവിൽ തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസിന്റെ ഡോ. നിജി ജസ്റ്റിൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
മേയർ പദവിയെച്ചൊല്ലി ഇടഞ്ഞു നിന്ന ലാലി ജെയിംസും നിജിക്ക് വോട്ടു നൽകി .
യുഡിഎഫിന് പുറത്തു നിന്ന് രണ്ട് വോട്ടുകളും നിജിക്ക് ലഭിച്ചു. കോൺഗ്രസ് വിമതൻ, ഒരു സ്വതന്ത്രൻ എന്നിവരുടെ വോട്ടുകളുമാണ് നിജിക്ക് ലഭിച്ചത്.
വരണാധികാരിയായ ജില്ലാ കലക്ടർ അരുൺ പാണ്ഡ്യന്റെ മേൽനോട്ടത്തിലാണ് മേയർ തെരഞ്ഞെടുപ്പ് നടന്നത്.
തൃശൂർ നഗരസഭയിൽ 33 കൗൺസിലർമാരാണ് യുഡിഎഫിനുള്ളത്. വോട്ടെടുപ്പിൽ യുഡിഎഫിന്റെ നിജിക്ക് 35 വോട്ടുകളാണ് ലഭിച്ചത്.
കിഴക്കുംപാട്ടുകര ഡിവിഷനിൽ നിന്നും വിജയിച്ച ഡോ. നിജി ജസ്റ്റിൻ ഗൈനക്കോളജിസ്റ്റു കൂടിയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
