തൃശൂർ:വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നാല് മണിക്കൂർ നീണ്ടു നിന്ന രക്ഷാദൗത്യം വിഫലമായി.പാലപ്പിള്ളി എലിക്കോട് നഗറിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു.വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് സെപ്റ്റിക്ക് ടാങ്കിൽ വീണ നിലയിൽ ആനക്കുട്ടിയെ നാട്ടുകാർ കണ്ടെത്തുന്നത്.അഞ്ചു മുതൽ 15 വയസ്സുവരെ പ്രായം ഉണ്ടാകാം എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.
വീഴ്ചയിൽ ആനയ്ക്ക് സാരമായ പരിക്ക് പറ്റിയിരുന്നു. ആനയുടെ പിൻകാലുകൾ പൂർണ്ണമായും മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയായിരുന്നു.പാലിപ്പള്ളി റേഞ്ച് ഫോറസ്ററ് അധികൃതർ സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ചു രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. 11.30ഓടെ കുട്ടിക്കൊമ്പൻ ചരിഞ്ഞു.
ഡോക്ടർമാരുടെ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.കൊമ്പനെ പുറത്തെടുത്തു പോസ്ററ്മോർട്ടം നടത്തും രാത്രിയിൽ കാട്ടാനകൂട്ടത്തോടൊപ്പം എത്തിയ കുട്ടിക്കൊമ്പൻ ആളൊഴിഞ്ഞ വീടിനോട് ചേർന്നുള്ള സെപ്റ്റിക് ടാങ്കിൽ വീഴുകയായിരുന്നു. കാട്ടാന ശല്യം ഉള്ള പ്രദേശമാണിത്.