കൊച്ചിക്ക് പിന്നാലെ അനിശ്ചിതത്വം നിലനിൽക്കുന്ന തൃശ്ശൂരിലും മേയർ സ്ഥാനം മൂന്നായി വീതിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

നാളെയാണ് സംസ്ഥാനത്തെ കോർപറേഷനുകളിലേക്കും, നഗര സഭകളിലേക്കുമുള്ള മേയർ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.അന്തിമ ധാരണകൾ ഉണ്ടാക്കുന്നതിനായി  ക്രിസ്മസ് ദിനത്തിലും തൃശൂരിൽ ചർച്ചകൾ തുടരും

author-image
Devina
New Update
lali james

തൃശൂർ: കൊച്ചിക്ക് പിന്നാലെ അനിശ്ചിതത്വം നിലനിൽക്കുന്ന തൃശൂരിലും മേയർ സ്ഥാനം വീതം വച്ച് പ്രശ്‌നം പരിഹരിക്കാൻ  കോൺഗ്രസ്സ് നീക്കം.

കൊച്ചിയിൽ രണ്ടെങ്കിൽ തൃശൂരിൽ മൂന്ന് ടേം ആയി മൂന്ന് പേർക്ക് സ്ഥാനം നൽകാനാണ് ധാരണ.

ഡിസിസി വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിൻ ആദ്യ ടേമിൽ മേയറായേക്കും.

 സുബി ബാബുവിന് ആയിരിക്കും രണ്ടാം ഊഴം.

അവസാന ടേമിൽ ലാലി ജയിംസും മേയർ പദവി വഹിക്കും.മൂന്ന് ടേം എന്നതിൽ ധാരണയായെങ്കിലും ഓരോരുത്തർക്കും എത്ര വർഷം എന്നതിൽ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

നാളെയാണ് സംസ്ഥാനത്തെ കോർപറേഷനുകളിലേക്കും, നഗര സഭകളിലേക്കുമുള്ള മേയർ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

അന്തിമ ധാരണകൾ ഉണ്ടാക്കുന്നതിനായി  ക്രിസ്മസ് ദിനത്തിലും തൃശൂരിൽ ചർച്ചകൾ തുടരും.

മേയർ തർക്കത്തിൽ എത്രയും വേഗം രമ്യമായ പരിഹാരം കണ്ടെത്താനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം.

മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരെ പിന്തുണയ്ക്കുന്നവർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതോടെയാണ് തൃശൂരിലെ ചർച്ചകൾ അന്തിമമായി നീണ്ടത്.

ലാലി ജെയിംസിനായി കൗൺസിലർമാരും, ഡോ. നിജി ജസ്റ്റിനായി കോൺഗ്രസ് നേതൃത്വവും ശക്തമായി രംഗത്തുള്ളതായാണ് റിപ്പോർട്ടുകൾ.