സഹോദരിയെ വീഡിയോ കോൾ ചെയ്ത ശേഷം യുവതി ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ചു

സാമ്പത്തിക പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന.രണ്ടുദിവസമായി യുവതി ഹോട്ടലിൽ താമസിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു. എട്ടുമാസം മുമ്പാണ് യുവതി രണ്ടാം വിവാഹം കഴിച്ചത്,ആദ്യ വിവാഹത്തിൽ 6 വയസ്സ് ഉള്ള  ഒരു പെൺകുട്ടി ഉണ്ട്

author-image
Shyam Kopparambil
New Update
hanged till death

തൃക്കാക്കര:  സഹോദരിയെ വീഡിയോ കോൾ ചെയ്ത ശേഷം യുവതി ജീവനൊടുക്കി. തിരുവനന്തപുരം സ്വദേശിനി മലമാരി ലക്ഷം വീട്ടിൽ  അരുണ (24) ആണ് തൃക്കാക്കര കെന്നഡി മുക്ക് മാരോട്ടിചുവട് റോഡിൽ ഗ്രീൻ വ്യൂ  ഹോട്ടൽ മുറിയിൽ ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി  11.20  ഓടെ  യുവതി സഹോദരി  ആര്യയെ വീഡിയോ കോൾ ചെയ്ത ശേഷം താൻ ആത്മഹത്യാ ചെയ്യാൻ പോകുകയാണെന്ന് അറിയിച്ചു.സഹോദരി  ഇക്കാര്യം മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിയുരുന്നു.തുടർന്ന്  തൃക്കാക്കര എസ് ഐ തങ്കപ്പന്റെ നേതൃത്വത്തിൽ യുവതി താമസിച്ചരുന്ന ഹോട്ടലിലെത്തി മുറിയുടെ വാതിൽ ചവിട്ടി പൊളിച്ച് കയറിയപ്പോൾ ഫാനിൽ തുങ്ങിമരിച്ച നിലയിലായിരുന്നു.സാമ്പത്തിക പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന.രണ്ടുദിവസമായി യുവതി ഹോട്ടലിൽ താമസിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു. എട്ടുമാസം മുമ്പാണ് യുവതി രണ്ടാം വിവാഹം കഴിച്ചത്,ആദ്യ വിവാഹത്തിൽ 6 വയസ്സ് ഉള്ള  ഒരു പെൺകുട്ടി ഉണ്ട്. ഭർത്താവ്: സോനു. ഫോട്ടോഗ്രാഫറാണ്.മൃദദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.സംഭവത്തിൽ തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചു.

Kochi News kochi ernakulamnews ernakulam Ernakulam News Crime