അമ്മയോട് പിണങ്ങി വീട് വിട്ടിറങ്ങി, പരാതി പറയാൻ കേറിയത് ഫയർ ഫോഴ്‌സ് ഓഫീസിൽ

അഗ്നിരക്ഷാ സേനയുടെ ഓഫീസിൽ നിന്ന് കാക്കി ഉടുപ്പിട്ടവരെ കണ്ട പൊലീസ് ആണെന്ന് തെറ്റുദ്ധരിച്ചു കുട്ടി കയറിയത്.ഇരുമ്പുളിയിലെ വീട്ടിൽനിന്നു നാലു കിലോമീറ്റർ നടന്നാണ് ശനിയാഴ്ച ഉച്ചയോടെ മുണ്ടുപറമ്പിലുള്ള അഗ്നിരക്ഷാ സേനയുടെ ഓഫീസിൽ കുട്ടി എത്തിയത്.

author-image
Rajesh T L
New Update
child

മലപ്പുറം : 'അമ്മ വഴക്കു പറഞ്ഞതിന് രണ്ടാം ക്ലാസുകാരൻ പരാതി പറയാൻ എത്തിയത് ഫയർ ഫോഴ്സ് ഓഫീസിൽ. അഗ്നിരക്ഷാ സേനയുടെ ഓഫീസിൽ നിന്ന് കാക്കി ഉടുപ്പിട്ടവരെ കണ്ട പൊലീസ് ആണെന്ന് തെറ്റുദ്ധരിച്ചു കുട്ടി കയറിയത്. ഇരുമ്പുളിയിലെ വീട്ടിൽനിന്നു നാലു കിലോമീറ്റർ നടന്നാണ് ശനിയാഴ്ച ഉച്ചയോടെ മുണ്ടുപറമ്പിലുള്ള അഗ്നിരക്ഷാ സേനയുടെ ഓഫീസിൽ കുട്ടി എത്തിയത്.

കുട്ടിയിൽ നിന്നു കാര്യങ്ങ ചോദിച്ചറിഞ്ഞപ്പോഴാണ് വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയതെന്നു മനസിലായത്. തുടർന്നാണ് കുട്ടിയുടെ പിതാവിനെയും ചൈൽഡ് ലൈനെയും അറിയിച്ചത് ഉച്ചസമയം നാലു കിലോമീറ്ററോളം നടന്നെത്തിയ കുട്ടി ക്ഷീണിതനായിരുന്നു. ഉദ്യോഗസ്ഥർ ഭക്ഷണവും വെള്ളവും നൽകി. ഒടുവിൽ കുട്ടി പരാതിക്കാരന്റെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയാണ് വീട്ടിലേക്ക് അയച്ചത്.

child fire and rescue force