/kalakaumudi/media/media_files/2024/10/29/GBBtg4Ix6WfQqYfSHozm.jpeg)
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അറസ്റ്റിലായ പിപി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് അഞ്ച് മണി വരെ ദിവ്യ പൊലീസ് കസ്റ്റഡി അനുവദിച്ചത്. രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും വൈകുന്നേരം വരെയാണ് കോടതി സമയം അനുവദിച്ചത്.
ഭാരതീയ ന്യായ സംഹിതയിലെ 108-ാം വകുപ്പ് പ്രകാരം ആത്മഹത്യ പ്രേരണക്കുറ്റമാണ് പിപി ദിവ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തതിന് പിന്നാലെയാണ് ദിവ്യയെ അറസ്റ്റ് ചെയ്തത്. കസ്റ്റഡി അപേക്ഷ വേണോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ പൊലീസ് വൈകുന്നതിൽ വിമർശനമുയർന്നിരുന്നു. കൂടുതൽ ചോദ്യം ചെയ്യണമെന്ന് ചൂണ്ടിക്കാണിച്ച് ഇന്ന് രാവിലെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്.