/kalakaumudi/media/media_files/2026/01/09/narendranu-2026-01-09-11-12-56.jpg)
ശബരിമല: രാഷ്ട്രപതിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശബരിമല ദർശനത്തിനെത്തുന്നു.
ഇരുവരുടെയും സന്ദർശനത്തിനായി കാത്തിരിക്കുകയാണ് ദേവസ്വം ബോർഡും.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാർച്ച് അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് എത്തുന്നുണ്ട്.
ഈ അവസരത്തിൽ അയ്യപ്പദർശനത്തിനെത്തുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അടുത്ത മാസപൂജ വേളയിൽ ദർശനത്തിന് എത്തുമെന്നും പറയപ്പെടുന്നു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ ഉൾപ്പടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടി 12ന് വാദത്തിനായി മാറ്റി.
പത്മകുമാർ, സ്വർണ വ്യാപാരി ഗോവർധൻ, ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബു എന്നിവരുടെ ഹർജികളാണ് ജസ്റ്റിസ് എ ബദറൂദ്ദിൻ പരിഗണിക്കുന്നത്.
മുരാരി ബാബു മുൻപ് നൽകിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. 76 ദിവസത്തിലേറെയായി ജയിലിലാണെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഹർജി നൽകിയത്.
പത്മകുമാർ അടക്കമുള്ളവർക്ക് ജാമ്യം നൽകുന്നതിനെ എതിർത്തു പ്രത്യേക അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
