ശബരിമല ദര്‍ശനം കഴിഞ്ഞുമടങ്ങിയ തമിഴ്‌നാട് സ്വദേശിയായ തീര്‍ഥാടകന്‍ പുനലൂരില്‍ ലോറി തട്ടി മരിച്ചു. ചെന്നൈ മൗലിവട്ടം സ്വദേശി എസ്. മദന്‍കുമാറാ(28)ണ് മരിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ വാളക്കോട് പെട്രോള്‍ പമ്പിനുസമീപം ബുധനാഴ്ച ഒരുമണിയോടെയായിരുന്നു അപകടം. ലോറിയും െ്രെഡവറേയും പോലീസ് കസ്റ്റഡിയിലെടുത്തു.
മദന്‍കുമാറടക്കം ഇരുപതോളം പേരടങ്ങുന്ന സംഘം ശബരിമലയില്‍നിന്ന് പുനലൂരിലെത്തി, ഇവിടെ ദേശീയപാതയോരത്തെ കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടെയായിരുന്നു സംഭവം. പുനലൂര്‍ ഭാഗത്തുനിന്ന് തമിഴ്‌നാട്ടിലേക്ക് പോയ ലോറി മദന്‍കുമാറിനെ ഇടിക്കുകയായിരുന്നു.
തലയ്ക്ക് സാരമായി പരിക്കേറ്റ മദന്‍കുമാറിനെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്കും വെന്റിലേറ്ററിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തി വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.