ടിക്കറ്റെടുക്കാതെ കയറിയത് ചോദ്യം ചെയ്തു, പിന്നാലെ മൂക്കിന് ഇടിച്ചു; സംസ്ഥാനത്ത് വീണ്ടും ടിടിഇയ്ക്ക് നേരെ ആക്രമണം

ക്കറ്റെടുക്കാതെ കയറിയ ആളോട് ഇത് ചോദ്യം ചെയ്തപ്പോഴുണ്ടായ തർക്കത്തിന് പിന്നാലെ മൂക്കിന് ഇടിക്കുകയായിരുന്നു.സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

author-image
Greeshma Rakesh
New Update
attack-against-tte

മർദനത്തിൽ പരിക്കേറ്റ രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണ

Listen to this article
0.75x 1x 1.5x
00:00 / 00:00

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ട്രെയിനിനുള്ളിൽ ടിടിഇയ്ക്ക് നേരെ ആക്രമണം.ഷൊർണൂരിൽ വച്ച് രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയ്ക്കാണ് യാത്രക്കാരന്റെ മർദനമേറ്റത്. ടിക്കറ്റെടുക്കാതെ കയറിയ ആളോട് ഇത് ചോദ്യം ചെയ്തപ്പോഴുണ്ടായ തർക്കത്തിന് പിന്നാലെ മൂക്കിന് ഇടിക്കുകയായിരുന്നു.സംഭവത്തിൽ തിരുവനന്തപുരം സ്വദേശി സ്റ്റാൻലി ബോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

മംഗലാപുരം - തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിലെ ടിടിഇയാണ് മർദ്ദനമേറ്റ വിക്രം കുമാർ മീണ.ഞായറാഴ്ച രാത്രിയിൽ ട്രെയിൻ തിരൂർ എത്തുന്നതിനു തൊട്ടുമുമ്പാണ് സംഭവം നടന്നത്. ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കംപാർട്ടുമെൻറിൽ യാത്ര ചെയ്യുന്നത് ഇദ്ദേഹം ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ പ്രതി തർക്കത്തിന് വന്നുവെന്നാണ് സൂചന. ഇതിന് പിന്നാലെ തൻറെ മൂക്കിന് ശക്തിയായി ഇടിക്കുകയായിരുന്നുവെന്നും വിക്രം കുമാർ മീണ പറഞ്ഞു. 

മൂക്കിൽ നിന്ന് രക്തമൊഴുകി അത് തൂവാലയിലും ട്രെയിനിലെ തറയിലുമെല്ലാം കിടക്കുന്നത് സംഭവത്തിന് തൊട്ടുപിന്നാലെ പകർത്തിയ ചിത്രങ്ങളിൽ വ്യക്തമായി കാണാം.നിലവിൽ ഷൊർണൂർ റെയിൽവേ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. 

kerala Crime News kerala news train tte