കൊടും ചൂടിൽ തണ്ണീർ പന്തലുമായി കാർഷിക വികസന ബാങ്ക്

കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നേതൃത്വത്തിൽ പാലാരിവട്ടം ജംഗ്ഷനിൽ ആരംഭിച്ച തണ്ണീർ പന്തൽ ബാങ്ക് വൈസ് പ്രസിഡന്റ് പി.വി ചന്ദ്രബോസ് ഉദ്ഘാടനം നിർവഹിച്ചു

author-image
Shyam Kopparambil
New Update
sad

കൊച്ചി : കൊടും ചൂടിൽ തണ്ണീർ പന്തലുമായി പാലാരിവട്ടം കാർഷിക വികസന ബാങ്ക്. കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നേതൃത്വത്തിൽ പാലാരിവട്ടം ജംഗ്ഷനിൽ ആരംഭിച്ച തണ്ണീർ പന്തൽ ബാങ്ക് വൈസ് പ്രസിഡന്റ് പി.വി ചന്ദ്രബോസ് ഉദ്ഘാടനം നിർവഹിച്ചു.ബാങ്ക് ഭരണ സമിതി അംഗം ഷാജൻ  ആന്റണി അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗം എം.ടി മഹേഷ്‌ ,സെക്രട്ടറി സന്ധ്യ ആർ മേനോൻ,ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാവ്  ഇ.പി സുരേഷ് എന്നിവർ സംസാരിച്ചു. ബാങ്ക് ജീവനക്കാരായ  അരുണ്‍ കൃഷ്ണ, ഓമൽ ബോസ് തുടങ്ങിയവർ പങ്കെടുത്തു.ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻ നിർത്തിയാണ് തണ്ണീർ പന്തൽ ആരംഭിച്ചതെന്ന് ബാങ്ക് വൈസ് പ്രസിഡന്റ്  പറഞ്ഞു.

kochi palarivattom karshika vikasana bank Kanayannur Taluk Cooperative Agricultural Rural Development Bank palarivattom