ഇന്ത്യയിൽ ആദ്യമായി അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പരിശീലനം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പുതിയ പദ്ധതികൾ ഉൾപ്പെടുത്തി കായിക തൊഴിൽ പരിശീലന രീതി അധ്യാപകർക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു. അതേസമയം പിടിഎ ഫണ്ട് എന്ന പേരിൽ വലിയ തുകകൾ പിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
പോക്സോ നിയമങ്ങളെ സംബന്ധിച്ച് കുട്ടികൾക്കും അധ്യാപർക്കും അവബോധം നൽകുമെന്നും, സ്മാർട്ട് ക്ലാസ്സുകളുടെ പ്രവർത്തനം സജീവമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്കൂളുകളിൽ വിദ്യാർഥികളിൽ നിന്ന് വൻ തുക ഈടാക്കുന്നത് അനുവദിക്കില്ല. നിർബന്ധ പൂർവ്വം വിദ്യാർഥികളിൽ നിന്ന് വൻ പിരിവ് പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആൺ എയിഡഡ് സ്കൂളുകളിൽ പ്രവേശനത്തിന് വലിയ തുക വാങ്ങുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
