/kalakaumudi/media/media_files/2026/01/21/vanyam-2026-01-21-13-30-03.jpg)
തിരുവനന്തപുരം: വനത്തിനുള്ളിലും അതിർത്തികളിലും വന്യമൃഗ സാന്നിധ്യവും നീക്കവും തത്സമയം തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥർക്കും ജനത്തിനും മുന്നറിയിപ്പു സന്ദേശം നൽകാൻ 5 കോടി ചെലവിൽ എഐ ക്യാമറകൾ സ്ഥാപിക്കുന്നു.
മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്ത ഉൾക്കാടുകളിലും വിവരങ്ങൾ കൈമാറാൻ കഴിയുന്ന സംവിധാനമാണ് ടാറ്റാ മോട്ടോഴ്‌സ് ഗ്രൂപ്പും ടാറ്റ കമ്മ്യൂണിക്കേഷൻസും ചേർന്ന് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്.
കാട്ടാനകളുടെ നിരീക്ഷണത്തിനാണ് ആദ്യഘട്ടത്തിൽ സംവിധാനം ഉപയോഗിക്കുക. ഏഷ്യൻ ആനകളുടെ സംരക്ഷണത്തിനായി ടാറ്റ മോട്ടോഴ്‌സ് നടപ്പാക്കുന്ന പ്രോജക്റ്റ് മാക്‌സിമസ് പദ്ധതിയുടെ ഭാഗമാണ് സംരംഭം.
പൈലറ്റ് പദ്ധതി വിജയകരമായാൽ ഓരോ വന ഡിവിഷനിലും കുറഞ്ഞത് 20 യൂണിറ്റുകൾ വീതം സ്ഥാപിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
ചീഫ്‌വൈൽഡ് ലൈഡ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസിനു വേണ്ടി ജനറൽ മാനേജർ ഡോ.നവീൻ പാണ്‌ഡേ, ടാറ്റ കമ്മ്യൂണിക്കേഷൻസ് ഡപ്യൂട്ടി ജനറൽ മാനേജർ സിദ്ധാർത്ഥ് ചിബ് എന്നിവർ ധാരണ പത്രത്തിൽ ഒപ്പുവച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
