പമ്പയിൽ നടന്നത് AI സംഗമം, പന്തളത്ത് നടന്നത് ഭക്തസംഗമം; ശബരിമല ആചാര സംരക്ഷണത്തിന് ബിജെപി പ്രതിജ്ഞാബദ്ധരാണെന്ന് വി മുരളീധരന്‍

ശബരിമലയിൽ ഏറ്റവും കൂടുതൽ അടി കൊണ്ടതും ജയിലിൽ പോയതും ബിജെപിക്കാരാണ് അങ്ങനെയുള്ള ആളുകളുടെ പേരിലുള്ള കേസ് പിൻവലിക്കണമെന്നത് ബിജെപിയുടെ ആവശ്യമാണ്

author-image
Devina
New Update
v muraleedharan

കൊല്ലം: പിണറായി വിജയൻ സര്‍ക്കാരിനോടുള്ള എൻഎസ്എസിന്‍റെ നിലപാട് മാറ്റത്തില്‍  ബിജെപിക്ക് ഒരു ആശങ്കയുമില്ലെന്ന് മുൻ കേന്ദ്ര മന്ത്രി വി മുരളീധരന്‍.

 ശബരിമലയിൽ വികസനത്തിനും ആചാര സംരക്ഷണത്തിനും  ബിജെപി  പ്രതിജ്ഞാബദ്ധരാണ്.

 പന്തളത്ത് ഭക്തർ നടത്തിയ സംഗമം വന്‍ വിജയമാണ്. പമ്പയിൽ നടന്നത്  എ ഐ സംഗമമാണെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസിന് ഇത്തരം വിഷയങ്ങളിൽ വ്യക്തമായ നിലപാടില്ല. അത് രാഹുൽ മാങ്കൂട്ടിത്തിലിന്‍റെ കാര്യത്തിലായാലും,  ശബരിമലയിലായാലും,  അയ്യപ്പ സംഗമത്തിൽ ആയാലും ഒരു അഴകൊഴമ്പൻ നയമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.

എല്ലാ കാര്യത്തിലും കോൺഗ്രസിന് പാണക്കാട് തങ്ങളോട് അനുവാദം ചോദിക്കണം.

ശബരിമലയിൽ ഏറ്റവും കൂടുതൽ അടി കൊണ്ടതും ജയിലിൽ പോയതും ബിജെപിക്കാരാണ്. അങ്ങനെയുള്ള ആളുകളുടെ പേരിലുള്ള കേസ് പിൻവലിക്കണമെന്നത് ബിജെപിയുടെ ആവശ്യമാണ്.

അക്കാര്യത്തിൽ സിപിഎമ്മിനല്ലാതെ എസ്എൻഡിപിയ്ക്കോ എൻഎസ്എസിനോ  അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു