എ.ഐ. വൈ.എഫ്. ജില്ലാ കമ്മിറ്റി  ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലേക്ക്  മാർച്ച് നടത്തി

എ.ഐ. വൈ.എഫ്. ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തി.പ്രതിഷേധ മാർച്ച് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു

author-image
Shyam Kopparambil
New Update
D

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലേക്ക് നടത്തിയ മാർച്ച് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്യുന്നു 


തൃക്കാക്കര: എ.ഐ. വൈ.എഫ്. ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തി.പ്രതിഷേധ മാർച്ച് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു.തൃക്കാക്കര നഗരസഭാ ഓഫീസിന് സമീപത്ത് നിന്നും ആരംഭിച്ച മാർച്ച് കലക്ടറേറ്റിന് മുന്നിൽ സമാപിച്ചു. തുടന്ന് നടന്ന യോഗത്തിൽ എ. ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് പി. കെ. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, സി. പി. ഐ.തൃക്കാക്കര മണ്ഡലം സെക്രട്ടറി കെ. കെ.സന്തോഷ് ബാബു, രേഖ ശ്രീജേഷ്, റോക്കി ജിബിൻ, കെ.ബി നിസാർ, പ്രമേഷ്. വി.ബാബു, ആൻറണി.ടി.എ , കെ കെ അൻഷാദ്, നിതിൻ കുര്യൻ, എം.ആർ സുർജിത്, അശ്വന്ത് പുരുഷൻ എന്നിവർ പ്രസംഗിച്ചു.കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക,ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുക. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനങ്ങൾ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധ മാർച്ച്.

kakkanad kakkanad news