എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തില്‍ പരിക്കേറ്റു

കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.

author-image
Biju
New Update
pp

P V Mohanan

കോട്ടയം: എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തില്‍ പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ പാലാ ചക്കാമ്പുഴയില്‍ വച്ചാണ് അപകടം ഉണ്ടായത്. മോഹനന്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മതില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മോഹനനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

മോഹനന്റെ കാലിനു ഒടിവ് ഉണ്ട്. അപകടത്തില്‍ കാറിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റു. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. 

അതേസമയം, നേതാക്കള്‍ പാലായിലേക്ക് പോകുന്നതിനാല്‍ ഇന്നത്തെ സംയുക്ത വാര്‍ത്ത സമ്മേളനം മാറ്റിവെച്ചു. ദീപ ദാസ് മുന്‍ഷി അടക്കം ഉള്ള നേതാക്കള്‍ പാലായിലേക്ക് എത്തിയിട്ടുണ്ട്.