തിരുവനന്തപുരം: ക്രമസമാധാന വിഭാഗം എഐജി വി.ജി.വിനോദ്കുമാര്‍ മോശം സന്ദേശങ്ങളയച്ചെന്ന് പത്തനംതിട്ടയിലെ വനിതാ എസ്‌ഐമാരുടെ മൊഴി. ഇതുസംബന്ധിച്ച പരാതി അന്വേഷിക്കുന്ന പൊലീസ് ആസ്ഥാനത്തെ ആഭ്യന്തര പരാതി സമിതി എഐജി മെറിന്‍ ജോസഫ് മുന്‍പാകെയാണ് ഇവര്‍ മൊഴി നല്‍കിയത്.
വിനോദ്കുമാര്‍ പത്തനംതിട്ട എസ്പിയായിരിക്കെ വാട്‌സാപ്പിലൂടെ മോശം സന്ദേശങ്ങളയച്ചെന്നു കാട്ടി വനിതാ എസ്‌ഐമാര്‍ ദക്ഷിണമേഖലാ ഡിഐജി അജീത ബീഗത്തിനു നല്‍കിയ പരാതിയിലാണ് അന്വേഷണം. രാത്രിയിലും സന്ദേശങ്ങളയച്ചതായി ഇവര്‍ മൊഴി നല്‍കി. എല്ലാവര്‍ക്കും ബ്രോഡ്കാസ്റ്റ് രീതിയില്‍ അയച്ചതിനൊപ്പമാണ് ഇവര്‍ക്കും സന്ദേശങ്ങളയച്ചതെന്നും ദുരുദ്ദേശ്യമില്ലെന്നും ജോലിയുടെ ഭാഗമായുള്ള സന്ദേശങ്ങളാണെന്നും വിനോദ്കുമാര്‍ മൊഴി നല്‍കിയിരുന്നു.