കേരളത്തില്‍ എയിംസ് ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എയിംസ് അനുവദിക്കുന്നതു സംബന്ധിച്ച് ബിജെപിയും മറ്റു മുന്നണികളും തമ്മില്‍ വാക്പോര് തുടരുമ്പോഴാണ് അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതി പരിഗണിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നത്.

author-image
Biju
New Update
aiims

തിരുവനന്തപുരം: കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യം സജീവ പരിഗണനയിലെന്ന് സൂചന നല്‍കി കേന്ദ്രം.  ശുപാര്‍ശ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയില്‍ (പിഎംഎസ്എസ്വൈ) ഉള്‍പ്പെടുത്തുമെന്നാണ് വിവരം. കേരളത്തിലെ എയിംസിന് തത്വത്തില്‍ അംഗീകാരം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം, ധനമന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് 2026-27 സാമ്പത്തിക വര്‍ഷത്തെ പിഎംഎസ്എസ്വൈയില്‍ പദ്ധതി നിര്‍ദേശം മുന്നോട്ടുവയ്ക്കാന്‍ ധനമന്ത്രാലയം ആവശ്യപ്പെട്ടതെന്ന് വിവരവാവകാശ മറുപടിയില്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേരളത്തിലെ എയിംസ് സംബന്ധിച്ച് ഒരു ബജറ്റിലും പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എയിംസ് അനുവദിക്കുന്നതു സംബന്ധിച്ച് ബിജെപിയും മറ്റു മുന്നണികളും തമ്മില്‍ വാക്പോര് തുടരുമ്പോഴാണ് അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതി പരിഗണിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നത്. പിഎംഎസ്എസ്വൈ പ്രകാരം രാജ്യത്ത് ഇതുവരെ 22 എയിംസുകളാണ് ആരംഭിച്ചിരിക്കുന്നത്.