കരിയർ നശിപ്പിക്കുക ലക്ഷ്യം‌; മുഖ്യമന്ത്രിക്ക് പരാതി നൽകി നിവിൻ പോളി

പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ തന്റെ കൂടെയായിരുന്നെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു. അതേസമയം, കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നിവിൻ പോളി അന്നേദിവങ്ങളിൽ താമസിച്ചതിന്റെ തെളിവുകളും പുറത്തുവന്നു.

author-image
Anagha Rajeev
New Update
nivin pauly
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: തനിക്കെതിരായ യുവതിയുടെ ലൈംഗിക പീഡനാരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി നടൻ നിവിൻ പോളി. ഡിജിപിക്കും പരാതി കൈമാറിയിട്ടുണ്ട്. തനിക്കെതിരായ പീഡനക്കേസ് വ്യാജമാണെന്നാണ് പരാതിയിൽ പറയുന്നത്.

പീഡനം നടന്നുവെന്ന് യുവതി പരാതിയിൽ ആരോപിക്കുന്ന ദിവസങ്ങളിൽ താൻ ഉണ്ടായിരുന്നത് കേരളത്തിലാണെന്ന് നടൻ വ്യക്തമാക്കി. ഗൂഢാലോചന അന്വേഷിക്കണം. കരിയർ നശിപ്പിക്കുക എന്നതാണ് ലക്ഷ്യം. പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഇ-മെയിൽ മുഖേനയാണ് പരാതി നൽകിയത്.

നിവിനെതിരെയുള്ള ലൈംഗിക പീഡനാരോപണം വ്യാജമെന്ന് പറഞ്ഞ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും രംഗത്തെത്തിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ തന്റെ കൂടെയായിരുന്നെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു. അതേസമയം, കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നിവിൻ പോളി അന്നേദിവങ്ങളിൽ താമസിച്ചതിന്റെ തെളിവുകളും പുറത്തുവന്നു.

അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു നിവിൻ പോളിക്കെതിരെ യുവതി നൽകിയ പരാതി. പരാതിയിൽ എറണാകുളം ഊന്നുകൽ പൊലീസാണ് നിവിൻ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. 

nivin pauly