air hostsse gold smuggling case senior cabin crew arrested
എയര്‍ ഹോസ്റ്റസ് ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. എയര്‍ ഇന്ത്യ എക്‌സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്. കഴിഞ്ഞദിവസം അറസ്റ്റിലായ കൊല്‍ക്കത്ത സ്വദേശി സുരഭി ഖത്തൂണിനെ സ്വര്‍ണ കടത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ സുഹൈലിന് പങ്കുണ്ടെന്നാണ് ഡി ആര്‍ ഐയുടെ കണ്ടെത്തല്‍. പത്ത് വര്‍ഷത്തോളമായി സുഹൈല്‍ കാബിന്‍ ക്രൂ ആയി പ്രവര്‍്ത്തിച്ച് വരുന്നു ഇന്റലിജന്‍സ് വിവരത്തിന്റേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്ന സുഹൈലിനായി വിട്ടുകിട്ടുന്നതിനായി ഡി ആര്‍ ഐ റിമാന്‍ഡ് അപേക്ഷ നല്‍കും.