/kalakaumudi/media/media_files/3FuNmK4F71ybcqLSWACq.jpg)
എയര്‍ ഇന്ത്യ കൊച്ചി-ലണ്ടന്‍ നേരിട്ടുള്ള വിമാന സര്‍വീസ് നിര്‍ത്തലാക്കുന്നു;മലയാളി യാത്രക്കാര്‍ക്ക് വലിയ തിരിച്ചടിയാകും. മാര്‍ച്ച് 30 മുതലാണ് ലണ്ടന്‍- കൊച്ചി സര്‍വീസ് നിര്‍ത്തലാക്കുന്നത്. ലണ്ടനിലെ ഗാട്ട്വിക് വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും ആഴ്ചയില്‍ മൂന്ന് ദിവസമാണ് എയര്‍ ഇന്ത്യയുടെ സര്‍വീസ്. വിമാനങ്ങള്‍ കുറവായതിനാലാണ് സര്‍വീസ് നിര്‍ത്തുന്നതെന്ന് എയര്‍ ഇന്ത്യ പറയുന്നു.
കോവിഡ് സമയത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായി തുടങ്ങിയ സര്‍വീസ് ആദ്യ സമയത്ത് ആഴ്ചയില്‍ ഒരെണ്ണമായിരുന്നു. പിന്നീട് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് മൂന്നായി വര്‍ധിപ്പിക്കുകയായിരുന്നു. സര്‍വീസ് നിര്‍ത്തലാക്കുന്ന വാര്‍ത്ത പുറത്തുവന്നതോടെ ലണ്ടന്‍ മലയാളികളും ട്രാവല്‍ ഏജന്‍സികളും വിവിധ മലയാളി സംഘടനകളും നിരാശയിലാണ്. സര്‍വീസ് നിര്‍ത്തലാക്കരുതെന്ന ആവശ്യവുമായി ഇവര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനുള്ള തീരുമാനത്തിലാണ്.