എയർ ഇന്ത്യ വിമാനത്തിൻറെ എഞ്ചിനിൽ തീപിടിച്ചു; യാത്രക്കാർക്ക് ബദൽ സംവിധാനമൊരുക്കി

എഞ്ചിനിൽ തീപിടിച്ചതിനെ തുടർന്ന് തിരിച്ചിറക്കിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് നാട്ടിലെത്താൻ പകരം സംവിധാനമൊരുക്കി. ചില യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയെങ്കിലും, ചിലർക്ക് സൗകര്യങ്ങളൊരുക്കിയില്ല.

author-image
Anagha Rajeev
New Update
AIR INDIA
Listen to this article
0.75x1x1.5x
00:00/ 00:00

ബെംഗളൂരു: എഞ്ചിനിൽ തീപിടിച്ചതിനെ തുടർന്ന് തിരിച്ചിറക്കിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് നാട്ടിലെത്താൻ പകരം സംവിധാനമൊരുക്കി. 9.30നുള്ള വിമാനത്തിൽ യാത്രക്കാരെ നാട്ടിലെത്തിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് ബോർഡിംഗ് പാസ് നൽകി. പകരം സംവിധാനം ഒരുക്കാൻ വൈകിയതിൽ യാത്രക്കാർ പ്രതിഷേധിച്ചിരുന്നു.

ചില യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയെങ്കിലും, ചിലർക്ക് സൗകര്യങ്ങളൊരുക്കിയില്ല. യാത്രക്കാരിൽ ചിലർ വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്. എഞ്ചിനിൽ തീ കണ്ടെത്തിയതിനെ തുടർന്ന് ബംഗളുരു-കൊച്ചി വിമാനം രാത്രി 11.12 ഓടെയാണ് ബെംഗളൂരു വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിത്. പറന്നുയർന്ന ഉടൻ എഞ്ചിനിലിൽ തീപിടിച്ചതായി കണ്ടെത്തുകയായിരുന്നു. 

ലാൻഡ് ചെയ്ത ഉടനെ തീ കെടുത്തിയെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. 179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതരാണെന്ന് ബംഗളുരു വിമാനത്താവള അധികൃതർ അറിയിച്ചു.  

airindiaexpresnews