/kalakaumudi/media/media_files/2026/02/06/expre-2026-02-06-13-47-08.jpg)
കൊച്ചി: 633 കോടി രൂപയുടെ നിക്ഷേപത്തിന് എയർ ഇന്ത്യ എക്‌സ്പ്രസ് ഒരുങ്ങുന്നു.
മികച്ച സീറ്റുകളും ഇന്റീരിയർ സൗകര്യങ്ങളുമൊരുക്കി വിമാനങ്ങളുടെ അകം മിനുക്കാനാണ് ഈ തുക ചെലവഴിക്കുന്നത്.
വിമാനങ്ങളുടെ നവീകരണം. നിലവാരം ഏകീകരിക്കൽ തുടങ്ങിയ മേഖലകളിലാവും ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പ്രധാന നിക്ഷേപം.
എയർ ഇന്ത്യയ്‌ക്കൊപ്പം ബജറ്റ് വിഭാഗമായ എയർ ഇന്ത്യ എക്‌സ്പ്രസിന്റെയും ഉടമസ്ഥാവകാശം 2022 ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയത്.
അന്ന് 26 ബോയിങ് 737 എൻജി വിമാനങ്ങളാണ് എയർ ഇന്ത്യ എക്‌സ്പ്രസിന് ഉണ്ടായിരുന്നത്. എയർ ഏഷ്യ ഇന്ത്യ ലയിക്കുകയും പുത്തൻ വിമാനങ്ങൾ വാങ്ങുകയും ചെയ്തതോടെ നിലവിൽ എയർ ഇന്ത്യ എക്‌സ്പ്രസിന് നൂറിലേറെ വിമാനങ്ങളുണ്ട്.
എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വിപണി വിഹിതം 25 ശതമാനം ആക്കി ഉയർത്തുകയാണ് ടാറ്റ ഗ്രൂപ്പിന്റെ ലക്ഷ്യം.
മറ്റ് എയർലൈനുകൾ നിഷ്‌കർഷിച്ച മാനദണ്ഡപ്രകാരം നിർമ്മിച്ച 50 ബോയിങ് ബി 737 മാക്‌സ് വിമാനങ്ങൾ എയർഇന്ത്യ എക്‌സ്പ്രസ് വാങ്ങിയിരുന്നു.
ബജറ്റ് എയർലൈനിനും പൂർണതോതിലുള്ള സേവനം ലഭ്യമാക്കുന്ന വിമാനകമ്പനിയുടെയും മധ്യത്തിൽ ഇടം പിടിക്കാൻ ലക്ഷ്യമിട്ടാണ്‌വികസനപദ്ധതികൾ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
