തീരാതെ ദുരിതം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്നും റദ്ദാക്കി

കണ്ണൂരില്‍ നിന്ന് മസ്‌കത്ത്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളാണ് മുടങ്ങിയത്.1.20ന് പുറപ്പെടേണ്ട ജിദ്ദ വിമാനം വൈകുമെന്നും അധികൃതര്‍ അറിയിച്ചു.

author-image
Sruthi
New Update

air india flight cancelation issue

വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടര്‍ക്കഥയാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്സ്. കരിപ്പൂര്‍, നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുളള വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്.നെടുമ്പാശ്ശേരിയില്‍ നിന്ന് രാവിലെ 8.35ന് ദമാമിലേക്കും 9.30ന് ബഹ്റൈനിലേക്കുമുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി. കണ്ണൂരില്‍ നിന്ന് മസ്‌കത്ത്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളാണ് മുടങ്ങിയത്.1.20ന് പുറപ്പെടേണ്ട ജിദ്ദ വിമാനം വൈകുമെന്നും അധികൃതര്‍ അറിയിച്ചു. കരിപ്പൂരില്‍ നിന്ന് 8.25ന് പുറപ്പെടേണ്ട ദുബൈ എയര്‍ ഇന്ത്യ വിമാനവും റദ്ദാക്കിയിട്ടുണ്ട്.