തിരുവന്തപുരം :ആക്കുള ദക്ഷിണ വ്യോമ കമാന്‍ഡ് മേധാവിയായി (എയര്‍ ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ്) എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന ചുമതലയേറ്റു. 1986 ഡിസംബറില്‍ വ്യോമസേനയില്‍ ചേര്‍ന്ന മനീഷ് ഖന്ന യുദ്ധവിമാന, പരിശീലനവിമാന പൈലറ്റാണ്. ഇരുവിഭാഗങ്ങളിലുള്ള വിമാനങ്ങള്‍ നാലായിരത്തിലേറെ മണിക്കൂര്‍ പറത്തിയതിന്റെ അനുഭവസമ്പത്തുണ്ട്. 'എ' കാറ്റഗറി യോഗ്യതയുള്ള ഫ്‌ലയിങ് ഇന്‍സ്ട്രകറുമാണ്. ഫൈറ്റര്‍ സ്‌ക്വാഡ്രണ്‍ കമാന്‍ഡിങ് ഓഫിസര്‍, കോളജ് ഓഫ് എയര്‍ വാര്‍ഫെയര്‍ കമന്‍ഡാന്റ്, ദക്ഷിണ പടിഞ്ഞാറന്‍ കമാന്‍ഡ് സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫിസര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. അതിവിശിഷ്ട സേവാ മെഡല്‍, വായുസേനാ മെഡല്‍ എന്നിവ നല്‍കി രാജ്യം ആദരിച്ചു. ബോട്സ്വാന പ്രതിരോധ സേനയിലെ ചീഫ് ഫ്‌ലയിങ് ഇന്‍സ്ട്രക്ടറായി രാജ്യാന്തര സേവനവുമനുഷ്ഠിച്ചു.