കുതിച്ചുയർന്ന് വിമാനനിരക്ക് ;ഇന്ത്യ ഗൾഫ് യാത്ര പ്രതിസന്ധിയിൽ

ക്രിസ്മസ് അവധിക്കു നാട്ടിൽ പോയി മടങ്ങാൻ ഒരാൾക്ക് 61,000- 74.100രൂപ വരെ വേണ്ടിവരും.4 പേരടങ്ങുന്ന കുടുംബത്തിന്റെ യാത്രയ്ക്കു 3 ലക്ഷം രൂപവരെയാണ് ഈടാക്കുന്നത് . 

author-image
Devina
New Update
flighters

ദുബായ്: അവധിക്കാലം തുടങ്ങിയതോടെ ഗൾഫിൽ നിന്നു നാട്ടിലേക്കും തിരിച്ചുമുള്ള വിമാന നിരക്ക് വീണ്ടും കുതിച്ചുയർന്നു.

 ക്രിസ്മസ് അവധിക്കു നാട്ടിൽ പോയി മടങ്ങാൻ ഒരാൾക്ക് 61,000- 74.100രൂപ വരെ വേണ്ടിവരും.

4 പേരടങ്ങുന്ന കുടുംബത്തിന്റെ യാത്രയ്ക്കു 3 ലക്ഷം രൂപവരെയാണ് ഈടാക്കുന്നത്. 

യാത്ര വിദേശ കമ്പനികളുടെ വിമാനങ്ങളിലാണെങ്കിൽ കൂടുതൽ ചാർജ് നൽകേണ്ടിവരും.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേക്കുള്ള നിരക്കും കൂടുതലാണ്. എന്നാൽ ഗൾഫിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് താരതമ്യേന കുറഞ്ഞചാർജ് മാത്രമാണുള്ളത്.