എയർ ഇന്ത്യ എക്സ്പ്രസിൽ ലഗേജ് വെട്ടി ചുരുക്കൽ: വ്യോമയാന മന്ത്രിയെ കണ്ട് കൊടിക്കുന്നിൽ സുരേഷ്

കേരളത്തിലെ പ്രവാസികൾ ആശ്രയിക്കുന്ന ബഡ്ജറ്റ് എയർലൈൻസായ എയർ ഇന്ത്യ എക്സ്പ്രസ്, യുഎഇ സെക്ടറിലേക്കുള്ള ലഗേജ് അലവൻസ് 30 കിലോഗ്രാമിൽ നിന്ന് 20 കിലോഗ്രാമാക്കി കുറച്ചിരുന്നു.

author-image
Vishnupriya
New Update
kodi
Listen to this article
0.75x1x1.5x
00:00/ 00:00

ആലപ്പുഴ: ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ ലഗേജ് അലവൻസ് കുറച്ച നടപടിയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു കൊടിക്കുന്നിൽ സുരേഷ് എംപി. കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി റാം മോഹൻ നായിഡുവിനെ നേരിൽ കണ്ടാണ് കൊടിക്കുന്നിൽ സുരേഷ് എംപി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം, കേരളത്തിലെ പ്രവാസികൾ ആശ്രയിക്കുന്ന ബഡ്ജറ്റ് എയർലൈൻസായ എയർ ഇന്ത്യ എക്സ്പ്രസ്, യുഎഇ സെക്ടറിലേക്കുള്ള ലഗേജ് അലവൻസ് 30 കിലോഗ്രാമിൽ നിന്ന് 20 കിലോഗ്രാമാക്കി കുറച്ചിരുന്നു. യുഎഇയിൽ സ്കൂളുകൾ തുറക്കുന്ന സമയമായതിനാൽ, ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്കു വൻ പ്രതിസന്ധിയുണ്ടാക്കുന്ന ഈ നീക്കം ലാഭകേന്ദ്രീകൃതവും അപലപനീയവുമാണെന്നു കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

എയർ ഇന്ത്യ എക്സ്പ്രസ്സിലെ ലഗേജ് അലവൻസ് 30 കിലോഗ്രാമായി നിലനിർത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തരമായി ഇടപെടൽ ആവശ്യപ്പെട്ടതായും വിഷയത്തിന്മേൽ അനുകൂലമായ നടപടി ഉണ്ടാകുമെന്നു ഉറപ്പു ലഭിച്ചതായും കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.

airindiaexpress kodikkunnil suresh