/kalakaumudi/media/media_files/2025/04/22/n1xaiUBhxHpUtalTZoFc.jpg)
തൃക്കാക്കര : വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള കേന്ദ്രനീക്കം തടയണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി. കബീർ പറഞ്ഞു. എ.ഐ.എസ്.എഫ് എറണാകുളം ജില്ലാ സമ്മേളനം കാക്കനാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.എ. ഫയാസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കലോത്സവ പുരസ്കാര ജേതാവ് സാരംഗി എസ്. ശേഖറിന് ജില്ലാ കമ്മിറ്റിയുടെ ആദരവ് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ നൽകി. എ.ഐ.എസ്.എഫ്. ജില്ലാ സെക്രട്ടറി ഗോവിന്ദ് എസ്. കുന്നുംപുറത്ത്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, എ.ഐ.വൈ.എഫ്.ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ്, എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം. രാഹുൽ, നേതാക്കളായ കെ.കെ. സന്തോഷ്ബാബു, പ്രമേഷ് വി. ബാബു, താരാ ദിലീപ്, കെ.ആർ. റെനീഷ്, കെ.പി. ആൽബർട്ട്, അജിത് അരവിന്ദ്, തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: സി.എ. ഫയാസ് (പ്രസിഡന്റ്), ചിൻജോൺ ബാബു, ജിഷ്ണു അനിരുദ്ധൻ, നന്ദന എൻ( വൈസ് പ്രസിഡന്റുമാർ), ഗോവിന്ദ് എസ്. കുന്നുംപുറത്ത് ( സെക്രട്ടറി), വിനു നാരായണൻ, ആരിഷ് രഞ്ജൻ, റൈഫാൻ സോഹൻ ( ജോയിന്റ് സെക്രട്ടറിമാർ).