/kalakaumudi/media/media_files/2026/02/25/isha2-2026-02-25-09-36-57.jpg)
കൊട്ടാരക്കര: മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി. സിപിഎം വിട്ട് കോണ്‍ഗ്രസില്‍ എത്തിയ ഐഷാ പോറ്റി തങ്ങളുടെ പാര്‍ട്ടിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയെന്ന് ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി വയ്ക്കല്‍ സോമന്‍ വെളിപ്പെടുത്തിയത്.
തിരുവനന്തപുരത്ത് വച്ചുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ തന്റെ കൈയിലുണ്ടെന്നും സോമന്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ചിത്രങ്ങള്‍ പുറത്തുവിടുമെന്നും ഇദ്ദേഹം ഭീഷണി മുഴക്കിയിട്ടുണ്ട്. ഈശ്വര വിശ്വാസിയായിരുന്ന ഐഷാ പോറ്റിയെ നിരീശ്വരവാദിയാക്കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും സോമന്‍ വിമര്‍ശിക്കുന്നുണ്ട്.
ഒരുമാസം മുമ്പാണ് ഐഷാ പോറ്റി സിപിഐഎം വിട്ട് കോണ്‍ഗ്രസിലെത്തിയത്. മൂന്നു തവണ കൊട്ടാരക്കര എംഎല്‍എ ആയിരുന്ന ഐഷാ പോറ്റി അഞ്ചു വര്‍ഷത്തോളമായി സിപിഎമ്മുമായി അകല്‍ച്ചയിലായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
