/kalakaumudi/media/media_files/2025/12/17/vnkp2387-01-2025-12-17-19-17-55.jpeg)
കൊച്ചി :രാജ്യത്തെ ഗ്രാമീണ ജനതയുടെ ജീവിതത്തിൽ വളരെ മാറ്റങ്ങൾ വരുത്തിയ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലായ്മ ചെയ്യുന്ന കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ എ ഐ ടി യു സി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ എറണാകുളം ബി എസ് എൻ എൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി . ജില്ലാ സെക്രട്ടറി കെ എൻ ഗോപി ഉദ്‌ഘാടനം ചെയ്തു. ഗ്രാമീണ ജനതയുടെ ജീവിതത്തയും സമ്പദ് വ്യവസ്ഥയേയും അവരുടെ പ്രതീക്ഷകളെയും തകർക്കുന്ന നടപടി കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒന്നാം ജില്ലാ ജോയിന്റ് സെക്രറി ടി സി സൻജിത്ത് അധ്യക്ഷത വഹിച്ചു. കെ കെ സന്തോഷ് ബാബു, പി എ ജിറാർ, കുമ്പളം രാജപ്പൻ, ഇ പി പ്രവിത, എം പി രാധാകൃഷ്ണൻ, വി എസ് സുനിൽ കുമാർ, പി വി പ്രകാശൻ, എന്നിവർ പ്രസംഗിച്ചു. എം എസ് രാജു, ടി എ അഷ്‌റഫ്, ശശി വെള്ളക്കാട്ട് , എ കെ സജീവൻ, കെ പി മണിലാൽ, ഷാജി ഇടപ്പള്ളി, അജിത് അരവിന്ദ്, പി എസ് ഷാജി തുടങ്ങിയർ നേതൃത്വം നൽകി
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
