കേന്ദ്രബജറ്റിനെതിരെ എ ഐ ടി യു സി പ്രതിഷേധം

കേന്ദ്ര  ബജറ്റിൽ  തൊഴിലാളികളുടേയും കർഷകരുടേയും ആവശ്യങ്ങൾ പൂർണ്ണമായും അവഗണിച്ചിരിക്കുകയാണ്. കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉണ്ടായില്ല. തൊഴിലില്ലായ്മ പരിഹരിക്കാൻ യാതൊരു നിർദേശവും ബജറ്റിലില്ല.

author-image
Shyam Kopparambil
New Update
22

കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് എ ഐ ടി യു സി ജില്ലാ കൗൺസിൽ നേതൃത്വത്തിൽ എറണാകുളം ബി എസ് എൻ എൽ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അഷ്‌റഫ് ഉദ്‌ഘാടനം ചെയ്യുന്നു

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി :  കേന്ദ്ര സർക്കാരിന്റെ  കേരളത്തോടുള്ള അവഗണനക്കും ജനവിരുദ്ധ ബജറ്റിനുമെതിരെ എ ഐ ടി യു സി ജില്ലാ കൗൺസിലിന്റെ  നേതൃത്വത്തിൽ  എറണാകുളം  ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ. പ്രതിഷേധ ധർണ്ണ നടത്തി . സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അഷ്‌റഫ് ഉദ്‌ഘാടനം ചെയ്തു.
കേന്ദ്ര  ബജറ്റിൽ  തൊഴിലാളികളുടേയും കർഷകരുടേയും ആവശ്യങ്ങൾ പൂർണ്ണമായും അവഗണിച്ചിരിക്കുകയാണ്. കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉണ്ടായില്ല. തൊഴിലില്ലായ്മ പരിഹരിക്കാൻ യാതൊരു നിർദേശവും ബജറ്റിലില്ല. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതവും വെട്ടിക്കുറച്ചു. സ്വകാര്യവത്കരണവും ഓഹരി വില്പനയും അവസാനിപ്പിക്കുമെന്ന പ്രഖ്യാപനം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.  വിലക്കയറ്റം തടയുവാൻ യാതൊരു നിർദേശങ്ങളുമില്ല . പക്ഷെ കോർപ്പറേറ്റുകളെ സഹായിക്കുന്ന നിർദേശങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് എം ടി നിക്‌സൺ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ എൻ  ഗോപി, ജില്ലാ ഭാരവാഹികളായ ടി സി സൻജിത്ത് , എം പി രാധാകൃഷ്ണൻ, പി വി ചന്ദ്രബോസ്, പി എ ജിറാർ, കെ കെ സന്തോഷ് ബാബു, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെ ആർ റെനീഷ്, എ ഐ ടി യു സി മണ്ഡലം സെക്രട്ടറി വി എസ് സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. സമരത്തിന് എ വി ഉണ്ണികൃഷ്ണൻ, കെ സി മണി , പി എസ് സെൻ , ടി യു രതീഷ്, പി കെ ജോഷി, ബാബു കടമക്കുടി, ഷാജി ഇടപ്പള്ളി, എം എസ് രാജു, കെ രാജു എന്നിവർ നേതൃത്വം നൽകി.

ernakulam Ernakulam News