/kalakaumudi/media/media_files/NR88MHaR1UHRTdfrFVsz.jpg)
എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ഷാഹിന മണ്ണാര്‍ക്കാടിനെ (31) വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറി കൂടിയായ ഷാഹിന എടേരം മൈലംകോട്ടില്‍ സാദിഖിന്റെ ഭാര്യയാണ്. ഞായറാഴ്ച വൈകിട്ട് വരെ പാര്‍ട്ടി പരിപാടികളില്‍ സജീവമായിരുന്നു. രാവിലെയാണ് മണ്ണാര്‍ക്കാട് വടക്കുംമണ്ണത്തെ വാടക വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മണ്ണാര്‍ക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.