അജിത് കുമാറിന്റെ പോലീസ് മെഡല്‍ തടഞ്ഞ് പൊലീസ് മേധാവി

എ ഡിജിപി എം. ആര്‍. അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണവും സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണവും നിലനില്‍ക്കുന്നതിനാലാണ് നടപടി.........

author-image
Prana
New Update
mr ajith kumar adgp

എഡിജിപി എം. ആര്‍. അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ തത്കാലം വിതരണം ചെയ്യേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി. അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണവും സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണവും നിലനില്‍ക്കുന്നതിനാലാണ് നടപടി. പൊലീസ് മേധാവിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നത് വരെ മെഡല്‍ വിതരണം ചെയ്യേണ്ടെന്ന് എഐജി പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു.
നാളെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ വിതരണം ചെയ്യുന്നത്. അജിത് കുമാറിനെ കൂടാതെ മെഡലിന് അര്‍ഹനായിട്ടുള്ള ഡിവൈഎസ്പി അനീഷ് കെ. ജി യ്ക്ക് 2018ലും 2024ലും മെഡല്‍ ലഭിച്ചതിനാല്‍, പൊലീസ് മേധാവിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നത് വരെ മെഡല്‍ വിതരണം ചെയ്യേണ്ടെന്നും ഉത്തരവില്‍ പറഞ്ഞു.

ADGP Ajith Kumar DGP police medal