/kalakaumudi/media/media_files/2025/06/23/a-k-antony-on-election-2025-06-23-13-27-25.png)
തിരുവനന്തപുരം : നിലമ്പൂര്‍ വിധിയെഴുത്തോടെ കേരളത്തില്‍ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞുവെന്നും ഇനിയുളള പിണറായി സര്‍ക്കാര്‍ കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ മാത്രമായരിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി.ആരു വിചാരിച്ചാലും എല്‍ഡിഎഫ് കേരളത്തില്‍ തിരിച്ചുവരില്ല. എല്‍ഡിഎഫിന്റെ അധ്യായം അടഞ്ഞുകഴിഞ്ഞിരിക്കുന്നുവെന്നും ആന്റണി പറഞ്ഞു.വിജയത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കൂടുതല്‍ അഹങ്കരിക്കരുതെന്നും കൂടുതല്‍ വിനയാന്വിതരായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.''നിലമ്പൂരില്‍ യുഡിഎഫിന് വിജയം സമ്മാനിച്ച വോട്ടര്‍മാരെ അഭിനന്ദിക്കുന്നു.ആര്യാടന്‍ മുഹമ്മദിന്റെ ഓര്‍മകള്‍ നിലമ്പൂരില്‍ നിറഞ്ഞു നില്‍ക്കുന്നു.ആര്യാടന്‍ തിരിച്ചുവന്നിരിക്കുന്നു. പിണറായി സര്‍ക്കാര്‍ ഇനി ഭരണത്തില്‍ തുടരുന്നത് സാങ്കേതികമായി മാത്രമായിരിക്കും.ജനങ്ങളെ സംബന്ധിച്ചടുത്തോളം ഭരണമാറ്റം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു.അതിശക്തമായ ഭരണവിരുദ്ധ വികാരമാണുള്ളത്. ഇനിയുള്ള പിണറായി സര്‍ക്കാര്‍ ഒരു കെയര്‍ടേക്കര്‍ സര്‍ക്കാര്‍
സര്‍ക്കാര്‍ മാത്രമാണ്'' ആന്റണി പറഞ്ഞു.