കൽപ്പറ്റ: രൂപമാറ്റം വരുത്തിയ ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ നഗരത്തിൽ ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്. നമ്പർ പ്ലേറ്റ് ഇല്ലാത്ത ജീപ്പിലാണ് സവാരി. വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തു. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി.
വയനാട് പനമരം ടൗണിൽ ആയിരുന്നു ജീപ്പ് സവാരി. മാസ് ബിജിഎം ഇട്ടുകൊണ്ടുള്ള വീഡിയോയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. എൻഫോഴ്‌സ്‌മെന്റ് ആർടിഒയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
