വേണ്ട, വേണ്ടെന്നു കരുതി, എന്നെക്കൊണ്ട് പറയിപ്പിച്ചതാണ്... നടി രേവതി സമ്പത്തിനെതിരെ അഖില്‍ മാരാര്‍-വീഡിയോ കാണാം

രേവതി സമ്പത്തിനെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍. 2021-ലാണ് രേവതി സമ്പത്ത് സോഷ്യല്‍ മീഡിയയിലൂടെ ആദ്യം പീഡന ആരോപണം ഉന്നയിച്ചത്.

author-image
Rajesh T L
New Update
akhil marar
Listen to this article
0.75x1x1.5x
00:00/ 00:00

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് നടന്‍ സിദ്ദിഖിനെതിരെ പഴയ പീഡന പരാതി വീണ്ടും ഉയര്‍ത്തി നടി രേവതി സമ്പത്ത് എത്തിയത്. ആരോപണത്തിനു പിന്നാലെ താരസംഘടന അമ്മയിലെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവയ്ക്കുകയും ചെയ്തിരുന്നു. 

രേവതി സമ്പത്തിനെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍. 2021-ലാണ് രേവതി സമ്പത്ത് സോഷ്യല്‍ മീഡിയയിലൂടെ ആദ്യം പീഡന ആരോപണം ഉന്നയിച്ചത്. അന്ന് പന്ത്രണ്ടു പേരെയാണ് രേവതി പരാമര്‍ശിച്ചത്. ഇവരില്‍ നടന്‍ ഷിജുവിന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍, ഷിജുവിനെതിരെ രേവതി ഉയര്‍ത്തിയ ആരോപണം കഴമ്പില്ലാത്തതാണെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.

ഷിജു ചേട്ടന്‍ പറഞ്ഞത് കേട്ടു ഞാന്‍ ഞെട്ടി-വീഡിയോ കാണാം

movie Amma Malayalam hema committee report revathy sampath akhil marar