ബിഗ്‌ബോസ് താരവും സംവിധായകനും നടനുമായഅഖില്‍ മാരാര്‍ ട്വന്റി 20യിലേക്ക്;കൊട്ടാരക്കര മണ്ഡലത്തിൽ മത്സരിച്ചേക്കും

വൈകീട്ട് മൂന്നിന് ട്വന്റി 20 ചെയർമാൻ സാബു എം ജേക്കബ് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിൽ പ്രഖ്യാപനം ഉണ്ടായേക്കും.കോൺഗ്രസ് നേതാക്കളുമായി അടുപ്പം പുലർത്തിയിരുന്ന വ്യക്തിയാണ് അഖിൽ മാരാർ

author-image
Devina
New Update
akhil marar

തിരുവനന്തപുരം: ബിഗ്‌ബോസ് താരവും സംവിധായകനും നടനുമായ അഖിൽ മാരാർ ട്വന്റി 20യിലേക്ക്. അഖിൽ ഇന്ന് വൈകീട്ട് ട്വന്റി 20യിൽ അംഗത്വമെടുക്കുമെന്നാണ് സൂചന. വൈകീട്ട് മൂന്നിന് ട്വന്റി 20 ചെയർമാൻ സാബു എം ജേക്കബ് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിൽ പ്രഖ്യാപനം ഉണ്ടായേക്കും.നിയമസഭ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ അഖിൽ മാരാർ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കോൺഗ്രസ് നേതാക്കളുമായി അടുപ്പം പുലർത്തിയിരുന്ന വ്യക്തിയാണ് അഖിൽ മാരാർ. രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുമായി അടുപ്പമുണ്ട്. നേരത്തെ അഖിൽ മാരാർ കൊട്ടാരക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു.

എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിലെ അനിശ്ചിതത്വത്തിനിടെ ബിജെപി ക്യാംപ് അഖിൽ മാരാരെ സമീപിക്കുകയായിരുന്നു. ബിജെപി നടത്തിയ സർവെയിൽ കൊട്ടാരക്കരയിൽ അഖിൽ മാരാർക്ക് വിജയസാധ്യതയുണ്ടെന്ന് വിലയിരുത്തി. തുടർന്ന് ബിജെപി ക്യാംപ് അഖിൽ മാരാരെ ബന്ധപ്പെട്ടെങ്കിലും ബിജെപിയിൽ ചേരാൻ വിസമ്മതിച്ചു.തുടർന്നാണ് സഖ്യകക്ഷിയായ ട്വന്റി 20 യിൽ ചേരുകയെന്ന നിർദേശം ഉയർന്നത്. ഇതിനോട് അഖിൽ മാരാർ അനുകൂലമായി പ്രതികരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.