ആക്കുളം കായലില്‍ ഇനി തെളിനീരൊഴുകും

കായല്‍ സംരക്ഷണം, വിനോദസഞ്ചാര വികസനം, മത്സ്യസമ്പത്തിന്റെ വിണ്ടെടുപ്പ് എന്നിവ വിഭാവനം ചെയ്യുന്ന പദ്ധതിയാണ് വിനോദ സഞ്ചാര വകുപ്പിന്റെ അനാസ്ഥ കാരണം 4 വര്‍ഷമായി ഫയലില്‍ ഉറങ്ങുന്നത്

author-image
Biju
New Update
jhh

തിരുവനന്തപുരം : ടൂറിസംവകുപ്പും നിര്‍മാണ കമ്പനിയും തമ്മിലുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്നു ഉപേക്ഷിക്കലിന്റെ വക്കിലെത്തിയ 185.23 കോടി രൂപയുടെ ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍. 

മുഖ്യമന്ത്രി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല ഓണ്‍ലൈന്‍ യോഗ ത്തിലാണ് പദ്ധതി ഒഴിവാ ക്കേണ്ടെന്നു തീരുമാനിച്ചത്. കോടികള്‍ അനുവദിച്ച പദ്ധതി നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടി ടൂറിസം വകുപ്പ് അട്ടിമറിച്ചെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ നിയമസഭയില്‍ ഉയര്‍ത്തിയ വിമര്‍ശനം. പദ്ധതി എങ്ങുമെത്താതെ പോയതിലെ പ്രതി ഷേധം ഓണ്‍ലൈന്‍യോഗത്തിലും കടകംപള്ളി അറിയിച്ചു. 

തുടര്‍ന്നായിരുന്നു പദ്ധതിയുമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്. ഹൈദരാബാദിലെ നിര്‍മാണ
കമ്പനിയായ അവരികയുമായുള്ള കരാര്‍ റദ്ദാക്കി പദ്ധതി റി ടെന്‍ഡര്‍ ചെയ്യാനാന്ന് ടൂറിസം വകുപ്പിനു താല്‍പര്യം. എന്നാല്‍ ഇതിന് എതിരെ നിാനടപടി സ്വീകരിക്കുമെന്നാണ് നിര്‍മാണ കമ്പനിയുടെ നിലപാട്. 

കായല്‍ സംരക്ഷണം, വിനോദസഞ്ചാര വികസനം, മത്സ്യസമ്പത്തിന്റെ വിണ്ടെടുപ്പ് എന്നിവ വിഭാവനം ചെയ്യുന്ന പദ്ധതിയാണ് വിനോദ സഞ്ചാര വകുപ്പിന്റെ അനാസ്ഥ കാരണം 4 വര്‍ഷമായി ഫയലില്‍ ഉറങ്ങുന്നത്. 15 വര്‍ ഷത്തേക്ക് പരിപാലനം കൂടി ചേര്‍ത്ത് 185.23 കോടി രൂപയാണ് പുതിയതയി സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 96 കോടി രൂപയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുകയും വാസ്‌കോസിന് പദ്ധതിയുടെ നിര്‍മാണ ചുമതല ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. 

പിന്നീട് ഹൈദരാബാദിലെ അവന്തിക കമ്പനിയുമായി നിര്‍മാണ കരാര്‍ ഒപ്പുവച്ചു. 2022 ഒക്ടോബര്‍ അവ സാനത്തോടെ പണി തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കരാറുമായി ബന്ധപ്പെട്ടു ടൂറിസം വകുപ്പും നിര്‍മാണ കമ്പനിയും തമ്മില്‍ തര്‍ക്കം ഉണ്ടായതോടെ പദ്ധതി വീണ്ടും മുടങ്ങുകയായിരുന്നു.

ഒരു കാലത്ത് മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമായിരുന്നു ആക്കുളം കായലും പരിസരവും. ഇപ്പോള്‍ കായല്‍ ഏത് കരയേത് എന്ന് തിരിച്ചറിയാനാകാതെ പുല്ലും ചെളിയും നിറഞ്ഞ് കിടക്കുകയാണ്.

kerala tourism