കോഴിക്കോട്: കോഴിക്കോട് സ്വദേശി അക്ഷയ് ബിജു ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) മെയിൻ 2025 സെഷൻ 2 പരീക്ഷയിൽ കേരളത്തിൽ ഒന്നാമൻ. 99.9960501 ആണ് അക്ഷയ് നേടിയ സ്കോർ.
കേരളത്തിൽ ആർക്കും മുഴുവൻ മാർക്കും ലഭിച്ചില്ലെങ്കിലും രാജ്യത്താകമാനം 24 വിദ്യാർഥികള്‍ക്ക് ഇത്തവണ 100 ശതമാനം മാർക്ക് അതായത് പെര്‍ഫെക്ട് ടെന്‍ എന്ന വിശേഷിപ്പിക്കപ്പെടുന്ന ഉയര്‍ന്ന സ്‌കോര്‍ ലഭിച്ചു. ഇതില്‍ രണ്ട് പേര്‍ പെണ്‍കുട്ടികളാണെന്നതും ശ്രദ്ധേയമാണ്.
jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷാ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പേപ്പര്‍ 1 (ബിഇ/ബിടെക്) സ്‌കോര്‍ കാര്‍ഡുകള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.