ഗുരുവായൂരില്‍ പറന്നിറങ്ങി ക്ഷേത്ര ദര്‍ശനം നടത്തി അക്ഷയ് കുമാര്‍

ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. അല്‍പ നേരത്തെ വിശ്രമത്തിന് ശേഷം അദ്ദേഹം ഗുരുവായൂരപ്പദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തി.

author-image
Biju
New Update
AKSHAY

ഗുരുവായൂര്‍: ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. രാവിലെ 7.45ന് ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അക്ഷയ് കുമാര്‍ കാര്‍ മാര്‍ഗമാണ് ദേവസ്വത്തിന്റെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയത്. 

ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. അല്‍പ നേരത്തെ വിശ്രമത്തിന് ശേഷം അദ്ദേഹം ഗുരുവായൂരപ്പദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തി. ദേവസ്വം ഭരണസമിതി അംഗം കെ.എസ്. ബാലഗോപാലിനും ജീവനക്കാര്‍ക്കും ഒപ്പമാണ് അക്ഷയ് കുമാറെത്തിയത്. 

കേരളീയ വേഷത്തില്‍ ജൂബയും മുണ്ടും ധരിച്ചാണ് താരം ക്ഷേത്രദര്‍ശനത്തിന് എത്തിയത്. ശ്രീ വത്സത്തില്‍ നിന്ന് നടന്ന് ക്ഷേത്രത്തിലെത്തി കാണിക്കയിട്ട് തൊഴുതു. ദര്‍ശനം കഴിഞ്ഞ് എട്ടരയോടെ അദ്ദേഹം മടങ്ങി.

akshaykumar