കെ.സ്മാർട്ട് സേവനങ്ങളുടെ ഫീസ് ഏകപക്ഷീയമായി തീരുമാനത്തിനെതിരെ അക്ഷയ ജില്ലാ പ്രൊജക്റ്റ് മാനേജരെ ഉപരോധിച്ചു.

കെ.സ്മാർട്ട് സേവനങ്ങളുടെ ഫീസ് ഏകപക്ഷീയമായി തീരുമാനത്തിനെതിരെ അക്ഷയ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ അക്ഷയ ജില്ലാ പ്രൊജക്റ്റ് മാനേജരെ ഉപരോധിച്ചു. ഉപരോധനം അക്ഷയ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എം.പി ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു.

author-image
Shyam Kopparambil
New Update
WhatsApp Image 2025-08-08 at 2.27.09 PM

തൃക്കാക്കര : കെ.സ്മാർട്ട് സേവനങ്ങളുടെ ഫീസ് ഏകപക്ഷീയമായി തീരുമാനത്തിനെതിരെഅക്ഷയ വെൽഫെയർ അസോസിയേഷന്റെനേതൃത്വത്തിൽഅക്ഷയജില്ലാപ്രൊജക്റ്റ്മാനേജരെഉപരോധിച്ചു. ഉപരോധനം അക്ഷയ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എം.പി ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ സെക്രട്ടറി ശ്രീരാജ് അധ്യക്ഷതവഹിച്ചു.

രക്ഷാധികാരി സൽജിത്ത്, വൈസ് പ്രസിഡന്റ് ബിൻസി, ട്രഷറർ സോണിയ, കമ്മിറ്റി അംഗങ്ങളായ സാജു, താജുദിൻ, സുമയ്യ ഹസ്സൻ എന്നിവർസംസാരിച്ചു.ജില്ലയിലെ അക്ഷയ സംരംഭകർ പ്രതിഷേധത്തിൽപങ്കെടുത്തു.തുടർന്ന്.ടി മിഷൻ, അക്ഷയസംരംഭകരുടെ സംഘടനകളെ ഉൾപ്പെടുത്തി എത്രയും പെട്ടെന്ന് യോഗം വിളിക്കണമെന്ന്നേതാക്കൾആവശ്യപ്പെട്ടു.അക്ഷയ സംരംഭകരെ അവഗണിച്ച് സർക്കാർ ഏകപക്ഷീയമായി മുന്നോട്ടുപോയാൽ കെ സ്മാർട്ട്‌ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ ബഹിഷ്കരിക്കുമെന്നുംനേതാക്കൾമുന്നറിയിപ്പ്നൽകി.

akshaya district project office ernakulam