ആലപ്പുഴ അപകടകം :ലക്ഷദ്വീപ് സ്വദേശിയുടെ മൃതദേഹം എറണാകുളം മാര്‍ക്കറ്റ് പള്ളിയിലില്‍ സംസ്കരിക്കും

ആലപ്പുഴ കളര്‍കോട് കെ.എസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിമിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകില്ല.

author-image
Rajesh T L
New Update
alapuzha

ആലപ്പുഴ കളര്‍കോട്  കെ.എസ്ആർടിസി  ബസും കാറും  കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ലക്ഷദ്വീപ്  സ്വദേശി  ഇബ്രാഹിമിന്റെ   മൃതദേഹം നാട്ടിലേക്ക്  കൊണ്ട്  പോകില്ല. സംസ്‌കാര ചടങ്ങുകൾ  എറണാകുളം മാര്‍ക്കറ്റ് പള്ളിയിലില്‍ വെച്ച്   നടക്കുമെന്ന് വിദ്യര്‍ഥിയുടെ നാട്ടുകാരന്‍ പറഞ്ഞു.

ഇന്നലെ വാര്‍ത്തയിലൂടെയാണ് മരണവിവരം അറിയുന്നതെന്ന്  നാട്ടുകാരന്‍ പറയുന്നു. ലക്ഷദ്വീപ് സ്വദേശിയും ഉണ്ടെന്ന് മാത്രമാണ് ആദ്യം അറിയുന്നത്. പിന്നീടാണ് മരിച്ചത് ഇബ്രാഹിം ആണെന്ന്  മനസിലാക്കുന്നത് . വണ്ടാനം മെഡിക്കല്‍ കോളജില്‍ ജോയിന്‍ ചെയ്ത് ഒന്നരമാസം കഴിയുന്നതിനു  മുൻപാണ് ഇബ്രാംഹിം മരണത്തിന് കീഴടങ്ങുന്നത്.

കനത്ത മഴയില്‍ നിയന്ത്രണം വിട്ട കാർ  സ്കിഡായി എതിരെ വന്ന കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായിരുന്നു അപകടത്തില്‍പ്പെട്ടത്.പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്.നാല് പേര്‍ സംഭവസ്ഥലത്ത് വെച്ചു  തന്നെ  മരിച്ചു.ഒരാളെ  ആശുപത്രിയില്‍ എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല  രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

alapuzha accident death accident news