ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസ് രാവിലെ പുറപ്പെട്ടില്ല; യാത്രക്കാർ പ്രതിഷേധിച്ചു

8.45 ഓടെ ട്രെയിൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടുമെന്നാണ് ഇപ്പോൾ റെയിൽ അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ട്രെയിൻ വൈകിയാണ് സ്റ്റേഷനിൽ എത്തിയത്.

author-image
Anagha Rajeev
New Update
train 1
Listen to this article
0.75x 1x 1.5x
00:00 / 00:00

ആലപ്പുഴ: ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസ് ട്രെയിൻ രണ്ടേമുക്കാൻ മണിക്കൂർ വൈകും. രാവിലെ ആറ് മണിക്ക് ആലപ്പുഴ സ്റ്റേഷനിൽ നിന്നും പുറപ്പെടെണ്ട ട്രെയിന്റെ സമയം മാറ്റിയത് മുന്നറിയിപ്പില്ലാതെ. അതിരാവിലെ മുതൽ സ്റ്റേഷനിൽ എത്തിയ ജോലിക്കാരടക്കം നിരവധി യാത്രക്കാരാണ് ഇത് മൂലം പ്രതിസന്ധിയിലായിരിക്കുന്നത്.

8.45 ഓടെ ട്രെയിൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടുമെന്നാണ് ഇപ്പോൾ റെയിൽ അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ട്രെയിൻ വൈകിയാണ് സ്റ്റേഷനിൽ എത്തിയത്. അതുകൊണ്ട് പരിശോധനയ്ക്ക് ശേഷമേ ട്രെയിൻ പുറപ്പെടു എന്നാണ് റെയിൽവെയുടെ വിശദീകരണം.

train delay