ആലപ്പുഴ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും

ആലപ്പുഴ റവന്യൂ ജില്ലാ അറുപത്തിനാലാമത് സ്‌കൂള്‍ കലോത്സവത്തിന് പ്രധാന വേദിയായ ആലപ്പുഴ ലിയോ തെര്‍ട്ടീന്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്നാം വേദിയിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് തിരിതെളിയും .

author-image
Biju
New Update
alappuzha

ആലപ്പുഴ: കലകളുടെ മാമാങ്കത്തിന് ആലപ്പുഴ നഗരം ഇന്നു മുതല്‍ അഞ്ച് ദിനരാത്രങ്ങള്‍ക്ക് സാക്ഷിയാകും. 

ആലപ്പുഴ റവന്യൂ ജില്ലാ അറുപത്തിനാലാമത് സ്‌കൂള്‍ കലോത്സവത്തിന് പ്രധാന വേദിയായ ആലപ്പുഴ ലിയോ തെര്‍ട്ടീന്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്നാം വേദിയിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് തിരിതെളിയും . 

വേദി രണ്ടിലെ ലിയോ തെര്‍ട്ടീന്തിലെ പന്തല്‍ വേദി ,മൂന്നിലെ കര്‍മ്മ സദന്‍ പാസ്റ്ററല്‍ സെന്റര്‍, വേദി നാലിലെ ലിയോ തെര്‍ട്ടിന്ത് എല്‍ പി സ്‌കൂള്‍, വേദി അഞ്ചിലെ ഗവണ്‍മെന്റ് മുഹമ്മദന്‍സ് ഗേള്‍സ് ഹൈസ്‌കൂള്‍, വേദിആറിലെ സെന്റ് ജോസഫ്‌സ് എല്‍.പി സ്‌കൂള്‍, വേദി ഏഴിലെ ഗവണ്‍മെന്റ് മുഹമ്മദന്‍സ് ബോയ്‌സ് ഹൈസ്‌കൂള്‍ , വേദി എട്ടിലെ ഗവണ്‍മെന്റ് ടി.ടി.ഐ ആലപ്പുഴ, വേദി ഒന്‍പതിലെ ലിയോ തെര്‍ട്ടിന്ത് എല്‍ പി സ്‌കൂള്‍ വേദി 
പത്തിലെ ടി ഡി ഹൈസ്‌കൂള്‍ ആലപ്പുഴ, വേദി പതിനൊന്നിലെ സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ ആലപ്പുഴ, വേദി പന്ത്രണ്ടിലെ ഗവണ്‍മെന്റ് മുഹമ്മദന്‍സ് ജി എല്‍ പി എസ് എന്നിങ്ങനെ നഗരത്തിലെ  10 സ്‌കുളുകളിലായി 12 വേദികളിലായിട്ടാണ് മത്സരം നടക്കുന്നത്. 

മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായപ്പോള്‍ ജില്ലയിലെ പതിനൊന്ന് ഉപജില്ലകളില്‍ നിന്ന് മുന്നുറ്റി നാല്‍പ്പത് മത്സരങ്ങളിലായിഏഴായിരത്തി അഞ്ഞുറിന് മുകളില്‍ വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സി .എം . എസ് .എല്‍ പി സ്‌കൂളിലാണ് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഭക്ഷണത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്. 

കലോത്സവത്തിന്റെ ആദ്യ ദിനമായ ഇന്ന് പ്രധാന വേദിയായ ലിയോ തെര്‍ട്ടീന്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രാവിലെ 9 ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.എസ് ശ്രീലത പതാക ഉയര്‍ത്തുന്നതോടെ ലിയോ തെര്‍ട്ടീന്ത് സ്‌കൂളില്‍ രചനാ മത്സരങ്ങള്‍ അരങ്ങേറും. 

ഇതോടെപ്പം അറബിക് - സംസ്‌കൃത രചന മത്സരങ്ങളും ഉണ്ടാകും. ഹൈസ്‌കൂള്‍ - ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ പ്രധാന ഗ്രൗണ്ടില്‍ രാവിലെ ബാന്റ് മേളവും വൈകിട്ട് നങ്ങ്യാര്‍കൂത്ത്, ചാക്യാര്‍കൂത്ത്, കൂടിയാട്ടം, കഥകളി എന്നീ മത്സരങ്ങളും നടക്കും. 

ഉച്ചയ്ക്ക് 2 ന് ഒന്നാം വേദിയില്‍ 64-ാ മത് ആലപ്പുഴ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ചലച്ചിത്ര പിന്നണി ഗാന രചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ ഉദ്ഘാടനം ചെയ്യും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.എസ് ശ്രീലത അദ്ധ്യക്ഷത വഹിയ്ക്കും. 
ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് മുഖ്യാതിഥിയാകും.

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ വേദികളില്‍ ഇന്ന് (24112025 തിങ്കള്‍)           വേദി 1 ലിയോ തെര്‍ട്ടിന്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ട്    രാവിലെ 9ന് ബാന്റ് മേളം ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍.   രാവിലെ 9 മുതല്‍ രചന മത്സരങ്ങള്‍.                 എച്ച് എസ് എസ് 


റൂം നമ്പര്‍ 1 


മലയാള രചനാ മത്സരങ്ങള്‍. ഉപന്യാസരചന, കഥാരചന, കവിത രചന. 
റൂം നമ്പര്‍ 2 . ഹിന്ദി ഉപന്യാസരചന, കവിത രചന കവിത രചന. 
റൂം നമ്പര്‍ 3 . അറബിക് രചന മത്സരങ്ങള്‍ -ഉപന്യാസരചന , തര്‍ജ്ജുമ , നിലണ്ടു നിര്‍മ്മാണം, കഥ കേളി, കവിത രചന, കഥ രചന, അടികുറിപ്പ്, ക്യാപ്ഷന്‍ രചന,പോസ്റ്റര്‍ രചന, പ്രശ്‌നോത്തരി, ക്വിസ് ,       റൂം നമ്പര്‍ 4. സംസ്‌കൃത രചന മത്സരങ്ങള്‍.           ഉപന്യാസരചന, കവിത രചന, കഥ രചന, സമ സ്വാ പുരാണം . 
റും നമ്പര്‍ 5 ഇംഗ്ലീഷ് രചന മത്സരങ്ങള്‍                   ഉപന്യാസരചന കവിത രചന, കഥാരചന മത്സരങ്ങള്‍.                     റും നമ്പര്‍ 6. ചിത്രാ രചന മത്സരങ്ങള്‍       ചിത്രരചന - പെന്‍സില്‍  ചിത്രരചന - ജലഛായം     ഓയില്‍ പെയിന്റിംഗ്, കാര്‍ട്ടൂണ്‍, കൊളാഷ് .          റൂം നമ്പര്‍ 7                          കന്നട, തമിഴ്, ഉറുദു രചന മത്സരങ്ങള്‍.          റും നമ്പര്‍ 8.                        അറബി, ഉറുദു, സംസ്‌കൃതം ജനറല്‍ മത്സരങ്ങള്‍                     കഥാരചന, കവിതാരചന, ഉപന്യാസരചന മത്സരങ്ങള്‍.                      വേദി- 2 ല്‍ രാവിലെ മുതല്‍ നാടകം.           തുടര്‍ന്ന് ഓട്ടംതുള്ളല്‍.     വേദി- 3 ല്‍ കര്‍മ്മ സദന്‍ ഹാള്‍ ഉചയ്ക്ക് 3 ന് നങ്ങ്യാര്‍കൂത്ത്, ചാക്യാര്‍കൂത്ത്, കൂടിയാട്ടം, കഥ കേളി.