യദുവില്‍ നിന്നുമുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി റോഷ്ന

രാഷ്ട്രീയം ചര്‍ച്ചയാക്കാനോ ഒരു ഭാഗം ന്യായീകരിക്കാനോ അല്ല താന്‍ ശ്രമിക്കുന്നത്. തന്നോട് യദു കാണിച്ച മോശം പെരുമാറ്റത്തെ കുറിച്ച് ഗതാഗതവകുപ്പ് അറിയാനാണ് ഈ പോസ്റ്റ്

author-image
Sruthi
New Update
cctv-footage

allegation against ksrtc driver

Listen to this article
0.75x1x1.5x
00:00/ 00:00

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവില്‍ നിന്നുമുണ്ടായ ദുരനുഭവം പങ്കുവെച്ച് സിനിമ താരം റോഷ്ന. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് യദുവിനെതിരെ ആരോപണവുമായി താരം എത്തിയത്. രാഷ്ട്രീയം ചര്‍ച്ചയാക്കാനോ ഇപ്പോള്‍ മേയറും ഡ്രൈവറുമായി ബന്ധപ്പെട്ട് നടക്കുന്ന വിഷയത്തില്‍ ഒരു ഭാഗം ന്യായീകരിക്കാനോ അല്ല താന്‍ ശ്രമിക്കുന്നത്. തന്നോട് യദു കാണിച്ച മോശം പെരുമാറ്റത്തെ കുറിച്ച് ഗതാഗതവകുപ്പ് അറിയാനാണ് ഈ പോസ്റ്റ് എന്നു പറഞ്ഞാണ് റോഷ്നയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

തന്റെ മുഖത്ത് നോക്കി യദു മോശം വാക്കുകള്‍ പറഞ്ഞുവെന്നും ഒരു വണ്ടി ആള്‍ക്കാരും സ്ഥലം എംവിഡി യും ഇതിനു സാക്ഷിയാണെന്നും റോഷ്‌ന ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മേയറുമായി ബന്ധപ്പെട്ട വിഷയം വലിയ ചര്‍ച്ചയായതോടെയാണ് ഫോട്ടോയിലുള്ള വ്യക്തിയെ ശ്രദ്ധിക്കുന്നത്. മലപ്പുറത്ത് നിന്ന് എറണാകുളത്തേക്ക് പോകുമ്പോഴാണ് തനിക്കും സഹോദരനും യദുവില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നതെന്നും കുറിപ്പില്‍ പറയുന്നു.സംഭവദിവസം റോഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ബസിന് സൈഡ് കൊടുക്കാന്‍ സ്ഥലം ഉണ്ടായിരുന്നില്ല. എന്നാല്‍ യദു ഹോണ്‍ അടിച്ച് കാര്‍ മുന്നോട്ട് എടുക്കാന്‍ ശല്ല്യം ചെയ്തു. തുടര്‍ന്ന് താന്‍ സഞ്ചരിച്ച കാറിനെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ വണ്ടി എടുത്ത് മുമ്പോട്ട് പോയി.  ഇതേ പ്രവര്‍ത്തി ഇയാള്‍ വീണ്ടു ചെയ്തതോടെ താന്‍ ഹോണ്‍ മുഴക്കി. ഇതേതുടര്‍ന്ന് പ്രകോപിതനായ യദു നടുറോഡില്‍ വണ്ടി നിര്‍ത്തുകയും തന്നോട് മോശമായി പെരുമാറിയെന്നുമാണ് പോസ്റ്റില്‍ പറയുന്നത്.മേയറോടു പോലും സംസാരിക്കുന്ന രീതി ഇങ്ങനെ ആണെങ്കില്‍ സാധാരണക്കാരിയായ എന്നോട് കാണിച്ചതില്‍ യാതൊരു അത്ഭുതവുമില്ലെന്നും ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കാതെ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതര്‍ തക്കതായ ശിക്ഷ ഇയാള്‍ക്കെതിരെ നല്‍കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞാണ് റോഷ്നയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ntent summary; allegation against ksrtc driver 

ksrtc mayor arya rajendran ksrtc driver controversy