/kalakaumudi/media/media_files/2025/09/08/adoor-police-2025-09-08-11-33-59.jpg)
പത്തനംതിട്ട: അടൂർ പൊലീസിനെതിരെ കൂടുതൽ ആരോപണം. ഡിവൈഎഫ്ഐ അടൂർ ടൗൺ മേഖലാ സെക്രട്ടറി ഹാഷിം മുഹമ്മദ് ആണ് തന്നെ കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. 2020 മാർച്ചിൽ നടന്ന സംഭവത്തിൽ ഇതുവരെ നീതി കിട്ടിയിട്ടില്ല. അടൂർ പോലീസിന്റെ ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടി വന്നുവെന്നും തന്നെയും സഹോദരനെയും മർദ്ദിച്ചുവെന്നും ഹാഷിം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. പലവിധ പരാതികൾ നൽകി എന്നും ഹാഷിം പറയുന്നു. എന്നാൽ ഹാഷിമിൻറെ ആരോപണം തള്ളുകയാണ് അടൂർ പോലീസ്. സ്റ്റേഷനിൽ വച്ച് മർദ്ദിച്ചിട്ടില്ലെന്നും പരാതി ഉന്നയിക്കുന്ന ആൾ നിരവധി കേസുകളിൽ പ്രതിയാണെന്നും ആണ് പോലീസിൻറെ വിശദീകരണം.