/kalakaumudi/media/media_files/2025/08/10/whatsapp-i-2025-08-10-18-54-47.jpeg)
കൊച്ചി: വിദേശത്ത് ജോലിക്കായി വിസ നൽകാമെന്ന് പറഞ്ഞു കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ പാലാരിവട്ടം മാമംഗലത്ത് പ്രവർത്തിക്കുന്ന ട്രൈഡന്റ്സ് ഇമ്മിഗ്രേഷൻ സ്ഥാപന ഉടമകളെ പോലീസ് അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തു കളിക്കുന്നതായി ആരോപണം.
പാലാരിവട്ടം പോലീസിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.പോളണ്ടിൽ വെയർ ഹൗസിലേക്ക് ജോലിക്കായി വിസ നൽകാമെന്ന് വാഗ്ദാനം നൽകി, അമൽ മത്തായി, അമൽ രാജു,യു,ആനന്ദ് സുരേന്ദ്രൻ മെൽവിൻ സാജു എന്നിവരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ പരാതിയിൽ ട്രൈഡന്റ്സ് ഇമ്മിഗ്രേഷൻ സ്ഥാപന ഉടമ ബ്രാക്‌സിൽ ലാൽ, അജു വിൽസൺ,മാനേജര്മാരായ ഷാനവാസ്,ഷൗമ്യ എന്നിവർക്കെതിരെ പാലാരിവട്ടം പോലീസ് കേസ് എടുത്തിരുന്നു. ട്രൈഡന്റ്സ് ഇമ്മിഗ്രേഷൻ സ്ഥാപന ഉടമകൾ ഉൾപ്പടെയുള്ള പ്രതികൾക്കെതിരെ വഞ്ചന കുറ്റം ഉൾപ്പടെ വകുപ്പുകൾ ചുമത്തി പോലീസ് കേസ് എടുത്ത് ആഴ്ചകൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാതെ പാലാരിവട്ടം പോലീസ് ഒത്തുകളിക്കുന്നതായാണ് പരാതിക്കാരുടെ ആരോപണം. സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ഉയരുമ്പോഴും ട്രൈഡന്റ്സ് ഇമ്മിഗ്രേഷൻ സ്ഥാപനം ഇപ്പോഴും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകി ഇപ്പോഴും ജോലി വാഗ്ദാനം ചെയ്തത് ഉദ്യോഗാർത്ഥികളിൽ നിന്നും പണം വാങ്ങുന്നതായും ആരോപണമുണ്ട്.