മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപണം; സിപിഎം വിശദീകരണം തേടും

ലക്ഷ്യം എന്താണെന്ന് അറിയില്ലെന്നും ദിവ്യാ റെജി മുഹമ്മദ് പ്രതികരിച്ചു. അതേസമയം നഗരത്തില്‍ ക്യാമറയും വെളിച്ചവും വേണമെന്ന് ഒട്ടേറെ തവണ പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്ന്‌ റോണി വ്യക്തമാക്കി. 

author-image
Prana
New Update
cpm

അടൂര്‍: നഗരസഭാ അധ്യക്ഷയ്ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് പറയുന്ന സി.പി.എം പാര്‍ട്ടി കൗസിലറുടെ ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ വിശദീകരണം തേടാന്‍ പാര്‍ട്ടി. കൗണ്‍സിലര്‍ റോണി പാണംതുണ്ടിലിനോടാണ് വിശദീകരണം തേടുക. അനാവശ്യ ആരോപണങ്ങള്‍ കമ്യൂണിസ്റ്റ് രീതിയല്ലെന്ന് അടൂര്‍ ഏരിയ സെക്രട്ടറി എസ്. മനോജ് വ്യക്തമാക്കി.സി.പി.എം അടൂര്‍ ഏരിയ കമ്മിറ്റി അംഗം കൂടിയായ അടൂര്‍ നഗരസഭാ അധ്യക്ഷ ദിവ്യാ റെജി മുഹമ്മദിനെതിരെയാണ് കൗണ്‍സിലര്‍ റോണി പാണംതുണ്ടില്‍ ശബ്ദസന്ദേശം പുറത്തുവിട്ടത്. നഗരത്തില്‍ യുവാക്കള്‍ക്ക് ലഹരി എത്തിച്ചുകൊടുക്കുന്ന മാഫിയകള്‍ക്ക് നഗരസഭാ അധ്യക്ഷ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നുവെന്ന ഗുരുതര ആരോപണമാണ് കൗണ്‍സിലര്‍ ഉന്നയിച്ചത്. ബുധനാഴ്ച രാത്രി നഗരസഭാംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ശബ്ദസന്ദേശം പങ്കുവെയ്ക്കുകയും ചെയ്തു. ഇത് പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും പ്രതിഷേധപ്രകടനം നടത്തി. ആ ശബ്ദരേഖ അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണം ഉന്നയിച്ചതിന് പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് അറിയില്ലെന്നും ദിവ്യാ റെജി മുഹമ്മദ് പ്രതികരിച്ചു. അതേസമയം നഗരത്തില്‍ ക്യാമറയും വെളിച്ചവും വേണമെന്ന് ഒട്ടേറെ തവണ പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്ന്‌ റോണി വ്യക്തമാക്കി. 

cpm