പഠനോപകരണ വിതരണ അഴിമതി ആരോപണം ; പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് ബിജെപി

അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠനോപകരണ വിതരണവുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും നടത്തിയ വ്യാപക പണപ്പിരിവ് അന്വേഷിക്കണമെന്ന് പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മൻ പോസ്റ്റ് ഇട്ടിരുന്നു.

author-image
Shibu koottumvaathukkal
New Update
Screenshot_20250619_171609_Facebook

കൊല്ലം : പെരിനാട് ഗ്രാമപഞ്ചായത്തില്‍ അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠനോപകരണ വിതരണത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന അഴിമതി ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ബി.ജെ.പി. മെംബര്‍മാര്‍ ഉപരോധിച്ചു. 

അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠനോപകരണ വിതരണവുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വ്യാപകമായ പണപ്പിരിവ് നടന്നതായും അന്വേഷിക്കണമെന്നും കാട്ടി പഞ്ചായത്ത് അംഗങ്ങളുടെ ഗ്രൂപ്പില്‍ പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പോസ്റ്റിട്ടിരുന്നു. കെ.സ്മാര്‍ട്ടില്‍ നല്‍കിയ പരാതിയുടെ കോപ്പിയും സി.പി.എമ്മിലെ തന്നെ അംഗം പോസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ പരാതി വിജിലന്‍സിന് കൈമാറമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. 

വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര കമ്മിറ്റി കൂടണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും പഞ്ചായത്ത് സെക്രട്ടറി തള്ളുകയായിരുന്നുവെന്ന് ബി.ജെ.പി മെംബര്‍മാര്‍ ആരോപിച്ചു. 

ഉപരോധ സമരം പഞ്ചായത്തംഗം ഇടവട്ടം വിനോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ സുനില്‍കുമാര്‍, ശ്രുതി, രമ്യ, സ്വപ്ന, വിജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു. 

 

kollam BJP