/kalakaumudi/media/media_files/I3Flo8xC6O8MkYcLO7Hy.jpeg)
: ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷ്ണറുടെ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ ധർണ്ണ പ്രമുഖ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം ഉദ്ഘാടനം ചെയ്യുന്നു
തൃക്കാക്കര: വൈപ്പിൻ ബസ്സുകൾക്ക് നഗര പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ അപ്പക്സ് കൗൺസിൽ ഗോത്രി യുടെ നേത്യത്ത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷ്ണറുടെ ഓഫിസിലേക്ക് നടത്തിയ ധർണ്ണ പ്രമുഖ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം ഉദ്ഘാടനം ചെയ്തു. ഫ്രാഗ് പ്രസിഡന്റ് വി പി സാബു അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം, ചലച്ചിത്ര അഭിനേതാക്കളായ അബ്ദുൽ മജീദ്, ഞാറക്കൽ ശ്രീനി, പൗളി വത്സൻ,സംവിധായകരായ ജിബു ജേക്കബ്, വ്യാസൻ എടവനക്കാട്, കുടുംബി സേവാസമിതി സംസ്ഥാന സെക്രട്ടറി ശ്യാംകുമാർ,എസ്.എൻ.ഡി.പി വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി വിജയൻ,കെ.എൽ.സി.എ വരാപ്പുഴ രൂപതാ സെക്രട്ടറി ബേസിൽ മുക്കത്ത്, റസിഡന്റ്‌സ് അസോസിയേഷനുകളുടെ വിവിധ താലൂക്ക്ത ല സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. ജലാലുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.ധർണ്ണയെത്തുടർന്ന് ഫ്രാഗ് നേതാക്കളും വൈപ്പിൻകരയുടെ ജനനായകരും ചേർന്ന് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണറെ നേരിൽ കണ്ട് ചർച്ച നടത്തി.ഈ മാസം 17-ാം തീയതി നടക്കുന്ന ആർ.ടി.എ യോഗത്തിൽ പെർമിറ്റ് അപേക്ഷകളിൽ അനുകൂലമായ തീരുമാനമെടുക്കണമെന്ന് അധികൃതരോട് ഫ്രാഗ് ആവശ്യപ്പെട്ടു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
