/kalakaumudi/media/media_files/2025/04/17/OlxQ6HUNcQfyjsRkSTZv.jpg)
തിരുവനന്തപുരം:ആറ്റിങ്ങല്‍ അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ ഗസല്‍ പരിപാടിയില്‍ വീണ്ടും വിപ്ലവഗാനം ആലപിച്ച് ഗായകനായ അലോഷി ആദം.
വിപ്ലവഗാനം പാടുമ്പോള്‍ അലോഷിയെ പ്രോത്സാഹിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ടായിരുന്നതായും, സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആറ്റിങ്ങല്‍ പൊലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കി.
നിലവില്‍ അലോഷിക്കെതിരെ കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം വിപ്ലവഗാനം ആലപിച്ചതിന്റെ പേരില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണം കേസുണ്ട്. അത് നിലനില്‍ക്കെയാണ് വീണ്ടും ക്ഷേത്ര ഉത്സവത്തില്‍ വിപ്ലവഗാനം പാടി വിവാദത്തിലായത്.